സാനിറ്ററി പാഡുകൾക്കു പകരം മെൻസ്ട്രുവൽ കപ്പ്

 സാനിറ്ററി പാഡുകൾക്കു പകരം മെൻസ്ട്രുവൽ കപ്പ്

സാനിറ്ററി പാഡുകൾക്കു പകരം മെൻസ്ട്രുവൽ കപ്പ്

ആർത്തവ സമയങ്ങളിൽ തുണിയിൽനിന്ന് സാനിറ്ററി പാഡുകളും ഇപ്പോൾ മെൻസ്ട്രുവൽ കപ്പിലൂടെയും വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. സാനിറ്ററി പാഡുകൾ ശുചിത്വത്തിന്റേയും വൃത്തിയുടേയും ഉറവിടം എന്ന രീതിയിലാണ് പണ്ടുകാലം മുതൽ പ്രചരിച്ചിട്ടുള്ളതു്. അതിപ്പോൾ മെൻസ്ട്രുവൽ കപ്പിൽ എത്തിനിൽക്കുന്നു. മെഡിക്കൽ ഗ്രേഡ് സിലിക്കൺ, റബ്ബർ അല്ലെങ്കിൽ ഒരു തെർമോപ്ലാസ്റ്റിക് ഐസോമർ ഉപയോഗിച്ച് നിർമ്മിക്കുന്ന ആർത്തവരക്തം ശേഖരിച്ചു വയക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് മെൻസ്ട്രുവൽ കപ്പ്. യോനിയ്ക്കകത്ത് കയറ്റി വയ്ക്കാൻ സാധിക്കുന്ന ഈ ഉപകരണം വ്യതസ്തമായ വലിപ്പത്തിലും ആകൃതിയിലും ലഭ്യമാണ്.എളുപ്പം കയറ്റിവയ്ക്കാൻ സാധിക്കുന്ന തരത്തിൽ വഴക്കമുള്ളതും സാനിറ്ററി പാഡുകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദവുമാണ്. നാലു മുതൽ 12 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന ഒരു മെൻസ്ട്രുവൽ കപ്പ് പത്തുവർഷം നിരവധി തവണ ഉപയോഗിക്കാൻ സാധിക്കും. ആർത്തവ രക്തത്തിന്റെ പ്രവാഹത്തിനനുസരിച്ച് കപ്പ് നിറയുന്നതുപോലെ ഓരോ 4-12 മണിക്കൂറിലും കപ്പ് പുറത്തേക്കെടുത്ത് രക്തം കളഞ്ഞ് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വീണ്ടും യോനിയിൽ നിക്ഷേപിക്കാം. മണിയുടെ ആകൃതിയിലുള്ള കപ്പും ഒരു തണ്ടുമാണ് ഈ ഉപകരണം. കപ്പ് യോനിക്കകത്തേയ്ക്ക് കയറ്റി വയക്കാൻ സിഫോൾഡ്, പഞ്ച്ഡൗൺ ഫോൾഡ് തുടങ്ങി കപ്പ് മടക്കിക്കയറ്റാവുന്ന വിവിധ രീതികളുണ്ട്. കപ്പിന്റെ തണ്ട് പൂർണമായും യോനിക്കുള്ളിൽ ആയിരിക്കണം.അധികമായുള്ളത് ട്രിം ചെയ്യാവുന്നതാണ്. കപ്പ് ഉപയോഗിക്കുന്ന സ്ത്രീകളിൽ അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനങ്ങളുണ്ട്. ഒരു സ്ത്രീയുടെ ആർത്തവ രക്തത്തിന്റെ അളവ് എത്രയാണെന്ന് കൃത്യമായി നിർണയിക്കാനും കപ്പുകൾക്ക് കഴിയും. ലിയോണ ചാൽ മേഴ്സ് എന്ന നടിയാണ് മെൻസ്ട്രുവൽ കപ്പിന് പേറ്റന്റ് നേടുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News