സിബിഐ പീഡിപ്പിക്കുന്നെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി:
അന്വേഷണത്തിന്റെ
പേരിൽ സിബിഐ പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഹൈക്കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്തു. മദ്യനയക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പൂർണമായും സഹകരിച്ചിരുന്നെന്നും നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറഞ്ഞു. അഭിഭാഷകൻ രജത് ഭരദ്വാജ് അടിയന്തിരവാദം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജിയിൽ ജൂലൈ അഞ്ചിന് വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അറസ്റ്റും റിമാന്റും നിയമ വിരുദ്ധമാണെന്ന് കാട്ടി കെജ്‌രിവാൾ നൽകിയ മറ്റൊരു ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലാണ്. ഇതിനിടെ ഇഡിയുടെ കള്ളപ്പണക്കേസിൽ കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വിചാരണക്കോടതി ജൂലൈ 12 വരെ നീട്ടി.