2000 രൂപ നോട്ടിൽ 97.82 ശതമാനവും തിരിച്ചെത്തി

മുംബൈ:
പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 97.82 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 7,775 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ പക്കലാണ്. 2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ ആർബിഐ പിൻവലിച്ചത്. 2000 രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരും.