272.2 കോടി വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി
തിരുവനന്തപുരം:
വ്യവസായ വകുപ്പിനു കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി. സർക്കാരിന് കെഎസ്ഇബി നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കിയതിന്റെ ഭാഗമാണിതു്. ദീഘകാലം വൈദ്യുതി ബിൽ കുടിശ്ശികയായതോടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായതു്. പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കാൻ സാധ്യമായ എല്ലാ വഴിയും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.