ഓട്ടോകൾക്ക് ഇനി സംസ്ഥാന പെർമിറ്റ്
തിരുവനന്തപുരം:
ഓട്ടോകൾക്ക് യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേക്കും പോകാനുള്ള സ്റ്റേറ്റ് പെർമിറ്റിന് അനുമതിയായി. കഴിഞ്ഞ ജൂലൈയിൽ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി പെർമിറ്റ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ഫയലിൽ ഒപ്പുവച്ചത് വെള്ളിയാഴ്ചയാണ്.അതോറിറ്റി അംഗം ബി നിബുദാസ് ചുമതലയേറ്റതോടെ മൂന്നംഗ സമിതിയാണ് ഫയൽ ഒപ്പുവച്ചത്. ബി നിബുദാസിന്റെ പിതാവ് 45 വർഷം ഓട്ടോ ഡ്രൈവറായിരുന്നു. മുമ്പ് ജില്ലാ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ മാത്രമേ ഓട്ടോകൾക്ക് ഓടാൻ അനുമതിയുണ്ടായിരുന്നില്ല. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടെയും പോകാനും മടങ്ങാനും അനുമതി നൽകുന്നതാണ് സ്റ്റേറ്റ് പെർമിറ്റ്.അതേസമയം കോർപറേഷൻ പ്രദേശങ്ങളിൽ നിന്ന് യാത്ര തുടങ്ങാൻ അനുമതിയില്ല. നഗരപ്രദേശങ്ങളിൽ യാത്രക്കാരെ ഇറക്കിയാൽ അവിടെ നിന്ന് മറ്റു യാത്രാ ക്കാരെ കയറ്റാനുമാകില്ല.