ഡൽഹിയിൽ നാളെ തെരഞ്ഞെടുപ്പ്
ന്യൂഡൽഹി:
ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം. ബുധനാഴ്ച വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും.ഡൽഹി ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ എഎപിയും നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപിയും പ്രചാരണത്തിൽ സജീവമായി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഒറ്റ സീറ്റു പോലും ജയിക്കാത്ത കോൺഗ്രസ്സും തീവ്രമായ പ്രചാരണം നടത്തി. കഴിഞ്ഞ രണ്ട് സർക്കാരുകൾ സൽഹി നിവാസികൾക്ക് നൽകിയ സൗജന്യങ്ങൾ എടുത്തു പറഞ്ഞായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി പ്രചാരണം. പിടിച്ചു നിൽക്കാൻ ഒട്ടനവധി സൗജന്യങ്ങൾ ബിജെപിയും വാഗ്ദാനം ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണത്തിൽ സജീവമായി. ഡൽഹിയിൽ തിരിച്ചു വരവ് ലക്ഷ്യമിട്ടാണ് കോൺഗ്രസ് പ്രചാരണം.