ഡൽഹിയിൽ 200 വിമാനം വൈകി
ന്യൂഡൽഹി:
കനത്ത മൂടൽമഞ്ഞിൽ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ദൂരക്കാഴ്ച പൂജ്യത്തിലേക്ക് കൂപ്പുകുത്തിയതോടെ വിമാനസർവീസുകളെ ബാധിച്ചു. വെള്ളിയാഴ്ച 200 വിമാനസർവീസുകൾ വൈകി.ആഭ്യന്തര,അ ന്താരാഷ്ട്ര സർവീസുകളും വൈകി. ട്രെയിൻ ഗതാഗതവും താളം തെറ്റി. 24 ട്രെയിനുകൾ വൈകി. 13 എണ്ണത്തിന്റെ സമയം പുന:കൃമികരിച്ചു.അമൃത്സർ, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടൽമഞ്ഞ് സർവീസുകൾ വൈകിച്ചു. ഇവിടങ്ങളിലെ ദൂരക്കാഴ്ച രാവിലെ പൂജ്യം മീറ്ററായി. ഡൽഹിയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.