സുപ്രീംകോടതി ജഡ്ജിമാർ സ്വത്ത് വിവരം പ്രസിദ്ധപ്പെടുത്തും

ന്യൂഡൽഹി:
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വസതിയിൽ പണക്കൂമ്പാരം കണ്ടെടുത്ത സംഭവം വിവാദമായതോടെ സ്വത്ത് വിവരം വെളിപ്പെടുത്താൻ സുപ്രീംകോടതി ജഡ്ജിമാർ.ഏപ്രിൽ ഒന്നിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിൽ ചേർന്ന ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനം. സുപ്രീംകോടതി വെബ്സൈറ്റിലാണ് വിവരം പ്രസിദ്ധീകരിക്കുന്നതു്. ചീഫ് ജസ്റ്റിസടക്കം മുപ്പതോളം ജഡ്ജിമാർ വിവരം കൈമാറി.ആകെ 33 ജഡ്ജിമാരാനുള്ളത്. 1997 ലെ ഫുൾക്കോർട്ട് തീരുമാനമനുസരിച്ച് എല്ലാ ജഡ്ജിമാരും സ്വത്ത് വിവരം ചീഫ് ജസ്റ്റിസിന് കൈമാറണമായിരുന്നു.