സ്റ്റാർ ഹോട്ടലുകളിൽ മുന്നിൽ കേരളം
ന്യൂഡൽഹി:
രാജ്യത്ത് ഏറ്റവും കൂടുതൽ സ്റ്റാർ ഹോട്ടലുള്ളത് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ 2472 സ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണം കേരളത്തിലാണെന്ന് രാജ്യസഭയിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് മറുപടി പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളിലും കേരളമാണ് മുന്നിൽ. രാജ്യത്തിന്റെ 12 ശതമാനം കേരളത്തിലാണ്. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലിന്റെ 60 ശതമാനവും സംസ്ഥാനത്താണ്. 607 ത്രീ സ്റ്റാർ ഹോട്ടലുകളും 705 ഫോർ സ്റ്റാർ ഹോട്ടലുകളും കേരളത്തിലുണ്ട്.