അഗസ്ത്യാർകൂടം ട്രക്കിങ് 14 മുതൽ
തിരുവനന്തപുരം
അഗസ്ത്യാർകൂടം ട്രക്കിങ് 14 മുതൽ ഫെബ്രുവരി 11 വരെ നടത്തും.ഒരാൾക്ക് 3000 രൂപയാണ് ഫീസ്.രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ ( മോഡേൺ മെഡിസിൽ)ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ട്രക്കിങ്ങ് അനുവദിക്കൂ. ഓൺലൈൻ ബുക്കിങ് രണ്ടു ഘട്ടത്തിലായാണ് നടക്കുന്നത്. 14 മുതൽ 31 വരെയുള്ള ട്രക്കിങിന് ജനുവരി മൂന്നാം വാരത്തിലെ അവസാന ദിവസങ്ങളിലാകും ബുക്കിങ്.
