കീം: നാളെ മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം:
സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ലെ കീം 2026 ഓൺലൈൻ ആപ്ളിക്കേഷൻ ലിങ്കിലൂടെ 31 ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. സംവരണം, ഫീസ് ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഓൺലൈനായി നൽകണം.ഏപ്രിൽ ആദ്യവാരമാകും പരീക്ഷ.
