ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു

മലപ്പുറം: പൂക്കോട്ടുംപാടം അമരമ്പലത്ത് ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു. മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.
അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ഇവരിൽ രണ്ടു കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്നുകിലോമീറ്റർ അകലെനിന്നു കണ്ടെത്തി. എന്നാൽ രണ്ടുപേരെ കാണാതായിട്ടുണ്ട്.സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താനുള്ളത്. അതിരാവിലെ ക്ഷേത്രത്തിൽ ബലിതർപ്പണമടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം. പ്രദേശത്തു ശക്തമായ മഴ കാരണം രക്ഷാപ്രവർത്തനങ്ങൾക്കും പ്രയാസം നേരിടുന്നുണ്ട്. നാട്ടുകാരും ഫയർ റെസ്‌ക്യൂ ടീമും ഉൾപ്പെടെ മഴയെ അവഗണിച്ചും പുഴയിൽ തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
ഇവരെ കാണാതായ സമയം പ്രദേശത്ത് വലിയ മഴയോ പുഴയിൽ വലിയരീതിയിൽ ഒഴുക്കോ ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.മാത്രമല്ല, അമരമ്പലത്ത് ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ഇത്രയും പുലർച്ചെ എത്തേണ്ടതില്ലെന്നാണ് ക്ഷേത്രഭാരവാഹികളും പറയുന്നത്.അതിനാൽ തന്നെ ആത്മഹത്യശ്രമം ആണെന്ന സംശയത്തിലാണ് പൊലീസും