ഹെലികോപ്ടർ അപകടത്തിൽ നാവികൻ കൊല്ലപ്പെട്ടു.

കൊച്ചി: നാവികസേനയുടെ ചേതക് ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാർ നാവികന്റെ മരണത്തിനിടയാക്കി. ഗ്രൗണ്ട് ക്രൂ സ്റ്റാഫായ യോഗേന്ദ്ര സിങ്ങാണ്(26) ഐ.എൻ.എസ്. ഗരുഡയുടെ റൺവേയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതു്. കൊച്ചി നാവിക ആസ്ഥാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം സഞ്ജീവനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

