നേപ്പാളിൽ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു.

കാഠ്മണ്ഡു:വെള്ളിയാഴ്ച അർദ്ധരാത്രി നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും ബഹുനില മന്ദിരങ്ങളും നിലംപൊത്തി. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കാഠ്മണ്ഡുവിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ജോ ജാർക്കോട്ടിലാണ് ഭൂചലനത്തിന്റെ പ്രഭാവം കണ്ടെത്തിയത്. സമീപ ജില്ലകളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതിനുപുറമെ വാർത്താവിനിമയ ബന്ധങ്ങളും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം ത്വരിതഗതിയിൽ നടന്നു വരുന്നു. നേപ്പാളിനൊപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.


