സിക വൈറസ്:ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം:തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ നൂറിലേറെപേരെ ബാധിച്ച സിക വൈറസാണെന്നു സേറ്ററ്റ് പബ്ളിക് ഹെൽത്ത് ലാബിൽ പരിശോധിച്ച സാമ്പിളിൽ കണ്ടെത്തി. തലശ്ശേരി കോടതിയിലെ ജഡ്ജിമാരടക്കം മൂന്നുപരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി, സന്ധിവേദന, ചെങ്കണ്ണ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടവരേയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതു്. കൊതുക് നശീകരണമടക്കമുള്ള രോഗപ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. കൊതുക് പരത്തുന്ന രോഗമായതിനാൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

