എൽഡിഎഫ് അവിശ്വാസത്തെ ബിജെപി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായി

തിരുവനന്തപുരം:
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയാടെ പാസായതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. തിരുവനന്തപുരം വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്‍റ് ബീന ജയനും വൈസ് പ്രസിഡന്റ് ജഗൻനാഥനുമെതിരെ എൽഡിഎഫ് ആണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
മൂന്ന് ബിജെപി അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ച് വോട്ടുചെയ്‌തു. എന്നാൽ യുഡിഎഫ് അംഗങ്ങളും എസ്‌ഡിപിഐയുടെ ഒരംഗവും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ആകെ 22 സീറ്റുകളാണ് നിലവിൽ യുഡിഎഫ്-9, എൽഡിഎഫ്-8, ബിജെപി-3, എസ്‍ഡിപിഐ-1 എന്നിങ്ങനെയാണ് വെമ്പായം ഗ്രാമ പഞ്ചായത്തിലെ കക്ഷി നില.