കൊല്ലം മെഡിക്കൽ കോളേജിൽ 9 പി ജി കോഴ്സ് ആരംഭിക്കും

കൊല്ലം:
പാരിപ്പള്ളിയിലെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത് വിഷയങ്ങളിൽ പി ജി കോഴ്സുകൾ ആരംഭിക്കുന്നതിന് ധനവകുപ്പ് അംഗീകാരം നൽകി. 34 ഡോക്ടർമാർക്കാണ് ഇതുവഴി ഉപരിപഠനത്തിന് അവസരം ഒരുങ്ങുന്നത്. ജനൽ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യോളജി എന്നിവയിൽ അഞ്ചുവീതവും ഒബ്സ്ട്രെട്രിക്സ് ആൻഡ് ഗൈനോക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിയാട്രിക്സ് എന്നിവയിൽ നാലു വീതവും മെഡിസിനിൽ ഒന്നും സീറ്റുകളാണ് അനുവദിച്ചത്.