ഛത്തീസ്ഗഡിൽ 40 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു

റായ്പൂർ:
ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ വനമേഖലയിൽ 40 മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു. നാരായൺപൂർ – ദന്തേവാഡ അതിർത്തിയിലെ അബൂജ്മഠ് വനത്തിലാണ് വെള്ളിയാഴ്ച ഒരു മണിയോടെ ഏറ്റുമുട്ടലുണ്ടായത്. ഉൾക്കാട്ടിൽ കടന്നവർക്കായി തിരച്ചിൽ തുടരുന്നു. എകെ 47, എസ്എൽആർ തുടങ്ങിയ ആയുധങ്ങൾ പിടികൂടിയെന്നും കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കാമെന്നും ദന്തേവാഡ എസ് പി അറിയിച്ചു. ഈ വർഷം ഇതുവരെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 194 ആയി.