ദക്ഷിണ റെയിൽവേയിൽ 2860 അപ്രന്റീസ്

ദക്ഷിണ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും വർക്ക് ഷോപ്പുകളിലും 2860 അപ്രന്റീസുകളുടെ ഒഴിവുണ്ട്. തിരുവനന്തപുരം, പാലക്കാട്, തിരുച്ചിറപ്പള്ളി, സേലം, ചെന്നൈ, മധുരൈ, കോയമ്പത്തൂർ തുടങ്ങിയ സോണുകളിലാണ് അപ്രന്റീസുകളുടെ ഒഴിവ്. ഫിറ്റർ, വെൽഡർ, പെയിന്റർ, കാർപെന്റർ, ടർണർ, വയർമാൻ, ഇലക്ട്രീഷ്യൻ തുടങ്ങിയ ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28. വിശദ വിവരങ്ങൾക്ക് https://sr.indianrailways.gov.in കാണുക.