ഒന്നാം ക്ലാസിൽ 2.98 ലക്ഷം കുട്ടികൾ
തിരുവനന്തപുരം:
ഒന്നാം ക്ലാസിൽ 2.98 ലക്ഷം കുട്ടികൾ
സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,98,848 കുട്ടികൾ. സർക്കാർ സ്കൂളിൽ 92,638 പേരും,എയ്ഡഡ് സ്കൂളിൽ 1,58,348 പേരും, അൺഎയ്ഡഡ് സ്കൂളിൽ 47,862 പേരുമാണ് പ്രവേശനം നേടിയത്. ഒന്നുമുതൽ 10 വരെ ക്ലാസുകളിലായി സംസ്ഥാനത്ത് 36,43,607 പേരാണ് . ഈ വർഷം അധ്യയനം നേടുന്നത്. ഇതിൽ 11,60,579 പേരും സർക്കാർ സ്കൂളുകളിലാണ് പഠിക്കുന്നത്. സർക്കാർ, എയ്ഡഡ് മേഖലയിൽ ഏറ്റവും അധികം കുട്ടികൾ പ്രവേശനം നേടിയത് എട്ടാം ക്ലാസിലാണ്.