മഹീന്ദ്ര എക്സ്‌ യുവി 3 എക്സ്ഒ പുറത്തിറക്കി

 മഹീന്ദ്ര എക്സ്‌ യുവി 3 എക്സ്ഒ പുറത്തിറക്കി

കൊച്ചി:
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് എക്സ് യുവി എക്സ് പുറത്തിറക്കി. ലോകോത്തര നിലവാരത്തിലുള്ള ടർബോ എൻജിനാണ് എക്സ് യുവി 3 എക്സിന് കരുത്തേകുന്നത്. മാനുവൽ ട്രാൻസ്മിഷനിൽ ഈ വിഭാഗത്തിൽ 20.1 കിലോമീറ്റർ മൈലേജ് ലഭിക്കും.6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് വകഭേദങ്ങൾ വാഹനത്തിനുണ്ട്.6 എയർബാഗുകൾ, 4 ഡിസ്ക് ബ്രേക്കുകൾ, സീറ്റ്ബൽറ്റ്, റിമൈൻഡർ, കുട്ടികളുടെ സുരക്ഷയ്ക്കായി പാസഞ്ചർ എയർബാഗ് ഓൺ/ഓഫ് സംവിധാനം എന്നിവയോടെയാണ് എക്സ് യുവി 3 എക്സ്ഒ എത്തുന്നത്.15 മുതൽ മഹീന്ദ്ര ഡീലർഷിപ്പുകളിലും ഓൺലൈനായും വാഹനം ബുക്കു ചെയ്യാം.എക്സ് ഷോറൂം വില 7.49 ലക്ഷം രൂപ. ഓട്ടോമാറ്റിക്കിന് 9.99 ലക്ഷം മുതലാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News