ലക്ഷ്യസെന്നിന് കടുത്ത പോരാട്ടം
പാരിസ്:
ബാഡ്മിന്റണിൽ ഇന്ത്യൻ യുവതാരം ലക്ഷ്യ സെന്നിന്റെ വിസ്മയക്കുതിപ്പ് സെമിയിൽ അവസാനിച്ചു. നിലവിലെ ചാമ്പ്യനും ലോക രണ്ടാം റാങ്കുകാരനുമായ ഡെൻമാർക്കിന്റെ വിക്ടർ അക്സൽ സനോട് നേരിട്ടുള്ള ഗെയിമുകളിലാണ് ലക്ഷ്യ തോറ്റത്. സ്കോർ:20-22, 21-14. ലക്ഷ്യയ്ക്ക് ഇനി വെങ്കല മെഡൽ പോരാട്ടം അവശേഷിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന മത്സരത്തിൽ മലേഷ്യയുടെ ലീസി ജിയയാണ് എതിരാളി.ആദ്യ ഗെയിമിൽ 16-11 നും രണ്ടാം ഗെയിമിൽ 7-0നും ലീഡെടുത്ത ശേഷമാണ് ലക്ഷ്യ കീഴടങ്ങിയത്. പാരിസിൽ നേരിട്ട ഏറ്റവും മികച്ച എതിരാളിയാണ് ലക്ഷ്യയെന്നും അടുത്ത ഒളിമ്പിക്സിൽ സ്വർണം നേടാൻ ഏറ്റവും സാധ്യതയുള്ളത് ഇന്ത്യൻ താരത്തിനാണെന്നും മത്സരശേഷം അക്സൽസൻ പറഞ്ഞു.