മൃഗശാലയിൽ പുതിയ അതിഥി
തിരുവനന്തപുരം:
മൃഗശാലയിലെ ലക്ഷ്മിയെന്ന ഹിപ്പോയ്ക്ക് കുഞ്ഞു പിറന്നു.അമ്മയുടെ മുഖത്തോട് ഉരുമി ആകാശം കാണുന്ന കുഞ്ഞൻ ഹിപ്പോയും അമ്മ ലക്ഷ്മിയും പുതിയ കാഴ്ചയായി. പതിനഞ്ച് വയസുകാരി ലക്ഷ്മി പ്രസവിച്ചത് ബുധനാഴ്ച രാത്രിയാണ്. മറ്റൊരു ഹിപ്പോ ബിന്ദുവിനും ഏപ്രിൽ ഏഴിന് കുഞ്ഞ് ജനിച്ചിരുന്നു.രണ്ടു കുഞ്ഞുങ്ങളുടേയും അച്ഛൻ പതിനൊന്നു കാരനായ ഗോകുലാണ്. മറ്റൊരു ഹിപ്പോയും ഗർഭിണിയാണ്. നിലവിൽ എട്ട് ഹിപ്പോകളാണ് മൃഗശാലയിലുള്ളത്.