ഹേമന്ത് സോറൻ അധികാരമേറ്റു
റാഞ്ചി:
ജാർഖണ്ഡിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇഡിയുടെ അറസ്റ്റിൽ അഞ്ചുമാസം റാഞ്ചിയിലെ ബിർസമുണ്ട ജയിലിൽ കഴിഞ്ഞ സോറൻ പത്തുകിലോമീറ്റർ അകലെയുള്ള സെക്രട്ടറിയേറ്റിലേക്ക് വീണ്ടും മുഖ്യമന്ത്രിയായി പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ ഗവർണർ സി പി രാധാകൃഷ്ണനെ സന്ദർശിച്ച് അവകാശ വാദം ഉന്നയിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയായിരിക്കും. മൂന്നാം തവണയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുന്നത്. ‘എല്ലാ അനീതിയും ഒരു നാൾ പരാജയപ്പെടുമെന്ന്”ഹേമന്ത് സോറൻ എക്സിൽ പങ്കുവെച്ചു.