സുധാകരൻ പുറത്ത്, കോണ്ഗ്രസ് പിളരുമോ

തിരുവനന്തപുരം:
കെ.പി. സി.സി അദ്ധ്യക്ഷസ്ഥാനത്ത് കെ സുധാകരന്റെ തിരിച്ചു വരവ് ത്രിശങ്കുവിലായതോടെ, കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാകുമെന്ന അഭ്യൂഹവും ശക്തം. തനിക്ക് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിച്ചില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്ന നിലപാടാണ് സുധാകരന്‍ അനുയായികളെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ സുധാകരന് അദ്ധ്യക്ഷ സ്ഥാനം തിരികെ നല്‍കരുതെന്ന കടുത്ത നിലപാടിലാണ് വി.ഡി സതീശന്‍ വിഭാഗം ഉള്ളത്. ഈ നിലപാടിന് കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് പലയിടത്തും ബുത്ത് ഏജന്റുമാര്‍ പോലും ഇല്ലാത്ത സാഹചര്യം ഉണ്ടായത് സുധാകരന്‍ കോണ്‍ഗ്രസ്സിനെ നയിച്ചതു കൊണ്ടാണെന്ന ആരോപണമാണ് ഈ വിഭാഗങ്ങള്‍ ഉയര്‍ത്തുന്നത്.