അടുത്ത സാമുതിരി കെ സി ആർ രാജ
കോഴിക്കോട്:
കെ സി ആർ രാജ എന്നറിയപ്പെടുന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ നെടിയിരുപ്പ് സ്വരൂപത്തിലെ അടുത്ത സാമൂതിരിയായി ചുമതലയേൽക്കും.അന്തരിച്ച സാമൂതിരി കെ സി ഉണ്ണിയനുജൻ രാജയുടെ മരണാനന്തര കർമ്മങ്ങൾക്കു ശേഷമേ കെ സി ആർ രാജ ചുമതലയേൽക്കൂ. 40 വർഷത്തിലേറെയായി ബിസിനസ് മേഖലയിലെ സജീവ സാന്നിധ്യമാണ് കെ സി ആർ രാജ. കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം പരേതയായ മഹാദേവി തമ്പുരാട്ടിയുടെയും ജാതവേദൻ നമ്പൂതിരിയുടെയും ഏകമകനാണ് രാജ.പതിനൊന്ന് വർഷം നെടിയിരുപ്പ് സ്വരൂപത്തിലെ സാമൂതിരിയായിരുന്ന പി സി ഉണ്ണിയനുജൻ രാജയുടെ പിൻഗാമിയായാണ് കെ സി ആർ രാജ ചുമതലയേൽക്കുന്നത്.