അധിക യോഗ്യതനിയമ നത്തിന് പരിഗണിക്കാനാവില്ല

ന്യൂഡൽഹി:
തസ്തികയ്ക്കു വേണ്ടതിൽ കവിഞ്ഞ് അധിക യോഗ്യതയുള്ളവരെ എല്ലായ്പ്പോഴും നിയമനത്തിൽ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ജലഗതാഗത വകുപ്പിൽ ലാസ്കറായി ലഭിച്ച നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ കെ ജോമോൻ സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ വിധി. ലാസ്കർ തസ്തികയിലേക്ക് വേണ്ട യോഗ്യതയേക്കാൾ ഉയർന്ന യോഗ്യതയായ സ്രാങ്ക് ലൈസൻസുള്ള ജോമോന് ലാസ്കർ നിയമനം 2017 ൽ നൽകി. തുടർന്ന് ലാസ്കർ യോഗ്യതയുള്ളവർ നൽകിയ പരാതിയിൽ ഇയാളുടെ നിയമനം അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണൽ റദ്യാക്കി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടി ശരിവച്ചു. തുടർന്നാണ് ഹർജിക്കാരൻ സുപ്രീം കോടതിയിൽ എത്തിയത്.