അമേരിക്കയിൽ അദാനി കേസുകൾ ഒരേ ജഡ്ജി കേൽക്കും
വാഷിങ്ടൺ:
അമേരികായിൽ അദാനി ഗ്രൂപ്പിനെതിരെ എടുത്തിരിക്കുന്ന സിവിൾ, ക്രിമിനൽ കേസുകൾ ഒരേ ജഡ്ജി കേൾക്കും. കേസുകൾ യോജിപ്പിച്ചതായി വന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും ഫലപ്രദമായും സമയബന്ധിതമായും തീർപ്പാക്കാനായാണ് ഇവ ഒരേ ജഡ്ജി കേൽക്കുംവിധം ക്രമീകരിച്ചതെന്നും സിഎൻബിസി റിപ്പോർട്ടു ചെയ്തു. കേസുകളുടെ വിചാരണയും വിധിപ്രസ്താവവും പ്രത്യേകമായിത്തന്നെ നടക്കും. സോളാർ പദ്ധതികൾ ലഭിക്കാനായി വൻ തുക കൈക്കൂലി കൊടുത്തെന്നാണ് കേസുകൾ.