അവിവാഹിതര്‍ക്ക്ഇനി മുറിയില്ല: ഒയോ (OYO)

ന്യൂഡൽഹി:
കപ്പിള്‍ ഫ്രണ്ട്‌ലി ഒയോ (OYO) റൂമുകള്‍ ഇനി മുതല്‍ അത്ര ഫ്രണ്ട്‌ലി ആകാൻ സാധ്യതയില്ല. ചെക്ക്-ഇന്‍ പോളിസിയില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങുകയാണ് ഒയോ മാനേജ്‌മെൻ്റ്. അവിവാഹിതരായ കപ്പിള്‍സിന് ഇനി മുതല്‍ റൂം ബുക്ക് ചെയ്യാനോ നേരിട്ട് പോയി എടുക്കാനോ സാധിക്കില്ല. കൂടെയുള്ള വ്യക്തിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് തെളിയിക്കണം.
ചുരുക്കി പറഞ്ഞാല്‍ അവിവാഹിതര്‍ക്ക് പ്രവേശനമില്ലെന്ന് സാരം. ഈ വര്‍ഷം മുതല്‍ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നാണ് ട്രാവൽ ബുക്കിങ് കമ്പനിയായ ഒയോ അറിയിച്ചിരിക്കുന്നത്. ചെക്ക്-ഇൻ സമയത്ത് വിവാഹിതരാണ് എന്നത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടി വരും എന്നതാണ് പ്രധാന മാറ്റം.
അവിവാഹിതരായവരെ ഓയോ ഹോട്ടലുകളിൽ ചെക്ക്-ഇൻ ചെയ്യാൻ അനുവദിക്കരുതെന്ന ഫീഡ് ബാക്കുകളും മീററ്റിലെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ നിര്‍ദേശവും പ്രകാരമാണ് ഇത്തരത്തില്‍ ഒരു അഴിച്ചു പണി നടത്തുന്നത്. നിലവില്‍ മീററ്റില്‍ ഈ നയം പ്രാബല്യത്തിലുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ അറിയിപ്പ്.