കെ സ്മാർട്ട് ജനങ്ങളിലേക്ക്

ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ സ്മാർട്ട് സോഫ്റ്റ്വെയർ 2024 ജനുവരി 1 മുതൽ മുൻസിപ്പൽ പ്രദേശങ്ങളിൽ സേവനം ലഭ്യമാക്കി വന്നിരുന്നു. കേരളത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും കെ- സ്മാർട്ട് -ൻ്റെ സേവനം പൊതുജനങ്ങൾക്കും ജീവനക്കാർക്കും 10-4-2025 മുതൽ ലഭ്യമാക്കുകയാണ്. ആധുനീക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമയബന്ധിതവും പൗര കേന്ദ്രീകൃതവുമായ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വിവിധ രജിസ്ട്രേഷനുകൾ സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ, അടവാക്കേണ്ട നികുതികൾ ,ഫീസുകൾ തുടങ്ങിയ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിൽ ഉണ്ടാകുന്ന കാലതാമസവും ഇടപെടലുകളും ഒഴിവാക്കുന്നതിന് പരമാവധി ശ്രമിച്ചിട്ടുണ്ട്.
താഴെ പറയുന്നവയാണ് എടുത്ത് പറയാവുന്ന നേട്ടങ്ങൾ………
1. പേപ്പർ രഹിതമായി ഡാറ്റ വഴി ഡിജിറ്റൽ ഒപ്പിട്ട് സമർപ്പിക്കുന്ന അപേക്ഷകളും ഫയലുകളും.
2. വിവിധ സർക്കാർ വകുപ്പുകളുടെ വിവരങ്ങളുടെ സംയോജനം
3. വ്യക്തികേന്ദ്രീകൃതമായ ലോഗിൻ വഴി ഒരിക്കൽ നൽകിയ വിവരങ്ങളും ലഭ്യമാക്കിയ വിവരങ്ങളും എളുപ്പം ലഭിക്കുന്ന രീതിയിൽ സൂക്ഷിക്കപ്പെടുകയും പിന്നീട് ലഭ്യമാകുകയും ചെയ്യുന്നു.
4. വാട്ട്സ് ആപ്പ്, ഇ മെയിൽ എന്നിവ വഴി രശീതികളും സാക്ഷ്യപത്രങ്ങളും ലഭ്യമാക്കുന്നു.
5. ആധാർ / പാൻകാർഡ് ഇ മെയിൽ ID വഴി ലോഗിൻ സൗകര്യങ്ങൾ.
6. സമർപ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനുള്ള സൗകര്യം.
7. ഏതൊരാൾക്കും സാക്ഷ്യപത്രങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കാനുള്ള സൗകര്യം.
8. ജീവനക്കാർക്ക് ഒറ്റ ലോഗിൻ വഴി ഫയലുകൾ ലഭിക്കും.
9. ചുവപ്പ് നാട/പേപ്പർ ഫയൽ രഹിതമായ ഓഫീസ്.
10. ഡിജിറ്റൽ ഫയൽ ഏത് സമയത്തും സ്ഥലത്തും പരിശോധിച്ച് തീർപ്പാക്കാനുള്ള സൗകര്യം.
വ്യത്യസ്തമായ കാർഡുകൾ വഴി തിരിച്ചറിയാവുന്ന വിവിധ സേവനങ്ങൾ ………
_പൊതു പരാതി പരിഹാരം_
1. അപേക്ഷ / പ്രമേയം പേപ്പർ രഹിതമായി സമർപ്പിക്കാം.
2. അപേക്ഷകളോടൊപ്പം ഫോട്ടോ, വീഡിയോ, ശബ്ദം ചേർത്ത് GIS ലൊക്കേഷൻ സഹിതം സമർപ്പിക്കാനും മറുപടി / വിശദീകരണം സമർപ്പിക്കാനും ഉള്ള സൗകര്യം.
3. പൊതു ഹർജികൾ ഒന്നിലധികം പേർ ചേർന്ന് ഡിജിറ്റൽ ഒപ്പിട്ട് സമർപ്പിക്കുന്നതിനുള്ള സൗകര്യം.
_ജനന – മരണ- വിവാഹ രജിസ്ട്രേഷനും അനുബന്ധ നടപടികളും_
1. അപേക്ഷകന് വ്യത്യസ്തമായ മൈനർ ഫംഗ്ക്ഷൻ /അപേക്ഷ കൂടാതെ നേരിട്ട് വിവരങ്ങൾ സമർപ്പിക്കാം.
2. നിയമാനുസൃത അപേക്ഷകളും ഡിജിറ്റൽ രൂപത്തിലേക്ക്.
3. വിവാഹ രജിസ്ട്രേഷന് നേരിട്ട് വരാതെ വീഡിയോ KYC വഴി ഡിജിറ്റൽ നടപടികൾ.
4. ജീവനക്കാർക്ക് പൂർണ്ണമായ ഇ ഫയൽ സൗകര്യം.
5. സോഫ്റ്റ്വെയറിലേക്ക് അപേക്ഷ സ്വയം സമർപ്പിക്കുന്നതിനാൽ തെറ്റുതിരുത്തൽ സാധ്യത കുറയുന്നു. ലഭിക്കേണ്ട സർട്ടിഫിക്കറ്റിൻ്റെ പ്രി വ്യൂ ലഭ്യമാക്കുന്നു.
_ലൈസൻസുകൾ_
1. അപേക്ഷകൾ ഡിജിറ്റൽ രൂപത്തിൽ ഫോട്ടോ- വീഡിയോ GIS ലൊക്കേഷൻ ചേർത്ത് സമർപ്പിക്കാം.
2. നിർമ്മാണം – വിൽപന – സർവ്വീസ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 1700 ൽ പരം ഉപവിഭാഗങ്ങൾക്ക് ലൈസൻസ്.
3. പുതിയ ലൈസൻസ് അപേക്ഷ സമർപ്പിച്ചാൽ സർക്കാർ നിശ്ചയിച്ച കാലാവധിയിൽ ഓട്ടോ റിന്യൂവൽ വഴി വസ്തുനികുതി- തൊഴിൽ നികുതി- തദ്ദേശസ്ഥാപന വാടക – ഹരിത കർമ്മസേന ഫീസ് എന്നിവയുടെ കുടിശിക സഹിതം അടവാക്കി പുതുക്കുവാനുള്ള സൗകര്യം.
4. വ്യവസായ സൗഹൃദ സമീപനം.
_കെട്ടിട നിർമ്മാണ അനുമതികൾ_
1. കെട്ടിടം നിർമ്മിക്കാൻ വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം നിർമ്മാണത്തിന് അനുയോജ്യമാണോ എന്നറിയാൻ “Know your land” app .
2. തയ്യാറാക്കുന്ന പ്ലാൻ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കുന്നതാണോ എന്നു പരിശോധിക്കുന്നതിനു സംവിധാനം.
3. അനുമതി നൽകിയ പെർമിറ്റ് വിവരങ്ങൾ “Issued permit map” ൽ പൊതുജനങ്ങൾക്ക് ലഭിക്കും.
4. 300 ച.മീറ്റർ വരെയുള്ള Low risk കെട്ടിടങ്ങൾക്ക് Self certified permit നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും.
5. സൈറ്റ് പരിശോധനകൾക്ക് മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അപേക്ഷകർക്ക് ലഭിക്കും.
6. ഉദ്യോഗസ്ഥർക്ക് നാവിഗേഷൻ മാപ്പ് സൗകര്യം.
_വസ്തുനികുതി_
1. “My building” വഴി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള കെട്ടിടങ്ങൾ Aadhaar number ആയി ബന്ധിപ്പിക്കുകയും ഒറ്റ ക്ലിക്കിലൂടെ വസ്തു നികുതി അടക്കുന്നതിനും സാധിക്കുന്നു.
2. നികുതി കുടിശ്ശിക ഇല്ലാത്തവർക്ക് എല്ലാ വിവരങ്ങളും അടങ്ങിയ” Building certificate “നേരിട്ട് ലഭിക്കും.
_യോഗ നടപടികൾ_
1. ഫയലിനൊപ്പം അജണ്ടയും തയ്യാറാക്കാം.
2. അംഗങ്ങൾക്ക് ചോദ്യങ്ങളും പ്രമേയങ്ങളും സമർപ്പിക്കാം.
3. തീരുമാനം അംഗീകരിക്കുന്ന സമയത്ത് തന്നെ ഫയലിലേക്ക് ലഭിക്കും.
4. മിനിറ്റ്സ് അംഗീകരിക്കുന്ന മുറയ്ക്ക് അംഗങ്ങൾക്ക് ലഭ്യമാകും.
5. എല്ലാ തരം യോഗങ്ങളും നടത്തുന്നതിനുള്ള സൗകര്യം.
_ഫൈനാൻസ്_
1. ബജറ്റ് അധിഷ്ഠിത വരവ് -ചെലവുകൾ.
2. ഒരു ഫയലിൽ നിന്നും ഒന്നിലധികം പേയ്മെൻ്റ്.
3. ഓൺലൈൻ വഴി ആധാർ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പേയ്മെൻ്റ്.
4. ഡിജിറ്റൽ റെക്കാർഡുകളും റിപ്പോർട്ടുകളും.
5. ഓഡിറ്റിന് പ്രത്യേക ലോഗിൻ .
6. സ്വയമേവ റിക്കൺസിലേഷൻ റിപ്പോർട്ട്.
7. പൂർണ്ണമായും പേപ്പർ രഹിതമായി ഓൺലൈൻ രസീത് സാധ്യത.