ക്യാൻസർ സ്ക്രീനിങ്ങിൽ മന്ത്രിയും പങ്കെടുത്തു
തിരുവനന്തപുരം:
അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം അകറ്റാം അർബുദം ജനകീയ ക്യാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോർജ് ആദ്യ ദിനം തന്നെ ക്യാൻസർ സ്ക്രീനിങ് നടത്തി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് മന്ത്രി സ്ക്രീനിങ് നടത്തിയത്. വിവിധ മേഖലയിലുള്ളവരെ ഇതിനായി ക്ഷണിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റും ഇട്ടിട്ടുണ്ട്. മന്ത്രിമാരായ ആർ ബിന്ദു, ജെ ചിഞ്ചു റാണി, ക്യാമ്പിന്റെ ഗുഡ്‌വിൽ അംബാസഡർ മഞ്ജു വാര്യർ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയ പ്രമുഖരെ സ്ക്രീനിങ്ങിനായി ക്ഷണിച്ചാണ് പോസ്റ്റിട്ടത്.