ഗുരുവായൂർ- മധുര എക്സ്പ്രസിന്റെ ബോഗികൾ വേർപെട്ടു
പുനലൂർ:
കൊല്ലം – ചെങ്കോട്ട പാതയിൽ ഓട്ടത്തിനിടെ ഗുരുവായൂർ – മധുര എക്സ്പ്രസ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ന്യൂആര്യങ്കാവ് റെയിൽവേ സ്റ്റേഷനും പഴയ ആര്യങ്കാവ് സ്റ്റേഷനും മധ്യേ വെള്ളിയാഴ്ച മൂന്നു മണിക്കാണ് സംഭവം. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ഗുരുവായൂരിൽ നിന്ന് മധുരയ്ക്ക് വരികയായിരുന്ന ട്രെയിനിന്റെ ബോഗികളെ തമ്മിൽ ഘടിപ്പിച്ചിരുന്ന കപ്ലിങ് വിട്ടു പോയതാണ് അപകടത്തിനു കാരണമായത്. പിന്നിൽ എൻജിൻ ഉണ്ടായിരുന്നതു കൊണ്ട് വേർപെട്ട ബോഗികളെ വേഗം പിടിച്ചു നിർത്താനായതിനാൽ വലിയ അകടം ഒഴിവായി. സാങ്കേതിക തകരാറാണ് സംഭവത്തിനു കാരണമെന്നാണ് സൂചന.