മൂന്നാർ പൂജ്യം ഡിഗ്രി സെൽഷ്യസിൽ
മൂന്നാർ:
പുവത്സരത്തിൽ അതി ശൈത്യത്തിലേക്ക് നീങ്ങി മൂന്നാർ. കണ്ണൻ ദേവൻ കമ്പനി ചെണ്ടു വര എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. ലക്ഷ്മി എസ്റ്റേറ്റിൽ ഒരു ഡിഗ്രിയും,ദേവികുളം, സെവൻമല, നല്ലതണ്ണി തുടങ്ങിയ എസ്റ്റേറ്റുകളിൽ 2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മൂന്നാർ ടൗൺ,സൈലന്റ് വാലി, മാട്ടുപ്പെട്ടി, ആർ ആൻഡ് ടി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില നാല് ഡിഗ്രിയാണ്. മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞെങ്കിലും മഞ്ഞുവീഴ്ചയുണ്ടായ സ്ഥംലം കാണാൻ നിരവധി പേരെത്തി. 2024 ജനുവരി ആദ്യ ആഴ്ചയിൽ താപനില കുറഞ്ഞ് മൈനസ് രണ്ടിലെത്തിയിരുന്നു.