രഞ്ജി ടീമിന് കേരളത്തിന്റെ ആദരം
തിരുവനന്തപുരം:
ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ എത്തിയ കേരള ടീമിന് ആദരം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹയാത്ത് റീജൻസിയിൽ നടന്ന അനുമോദനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. മന്ത്രിമാരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു റണ്ണറപ്പായ രഞ്ജി ടീമംഗങ്ങൾക്ക് ഒന്നരക്കോടി രൂപ യുടെ പാരിതോഷികവും കെ കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പ്രഖ്യാപിച്ചു. ബിസിസിഐയുടെ മൂന്ന് കോടി സമ്മാനത്തുക മുഴുവൻ ടീമിന് വീതിച്ച് നൽകും.