സിവിൽ സർവീസ് : അഡ്മിഷന്‍ ആരംഭിച്ചു

തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ (കിലെ) അക്കാദമിക് ഡിവിഷനായ കിലെ ഐഎഎസ് അക്കാഡമിയുടെ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ ആശ്രിതരില്‍ ബിരുദദാരികള്‍/ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കോഴ്‌സിന് അപേക്ഷിക്കാം. പൊതു വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് 50000 രൂപയും ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 25000 രൂപയുമാണ് ഫീസ്.
ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കും. അപേക്ഷകള്‍ www.kile.kerala.gov.in/kileiasacademy എന്ന ലിങ്കുവഴി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075768537, 0471-2479966