കിച്ചൻ ബിൻ പദ്ധതിയിൽ വൻ അഴിമതി, അന്വേഷണം വരും :ബി ജെ പി 

 കിച്ചൻ ബിൻ പദ്ധതിയിൽ വൻ അഴിമതി, അന്വേഷണം വരും :ബി ജെ പി 

റിപ്പോർട് :സുരേഷ് പെരുമ്പള്ളി

തിരുവനന്തപുരം :

വർഷങ്ങളായി തുടരുന്ന അഴിമതികൾ തുടർന്നും നടത്താനാണ് ഇടതുപക്ഷം വോട്ട് തേടുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.40% കമ്മീഷൻ ഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.ശതകോടികളുടെ കേന്ദ്ര ഫണ്ട്‌ വിനിയോഗത്തിൽ വൻ അഴിമതികളാണ് നടത്തിയിട്ടുള്ളത്. 300കോടിയുടെ കിച്ചൻ ബിൻ അഴിമതിമുതൽ കോടിക്കണക്കിന് രൂപയുടെ പൊതുമരാമത്ത് പണികളുടെ കാര്യത്തിലും കോടികളുടെ ദുരുപയോഗം നടന്നിട്ടുണ്ട്.അതിന്റെ തെളിവുകൾ വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു.

മൂന്ന് ലക്ഷത്തിന്മേൽ ചിലവാകുന്ന പദ്ധതികൾക്ക് ടെൻഡർ വിളിക്കണമെന്ന നിയമം കാറ്റിൽ പരാതികൊണ്ടാണ് 15.5കോടിയുടെ കിച്ചൻ ബിൻ പദ്ധയ്ക്കായ് കോയമ്പത്തൂരുള്ള ഒമെഗാ എക്കോടെക്ക് കമ്പനിയെ നഗരസഭ ഈ പദ്ധതിയുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയത്.ഇതിൽ തന്നെ ആകെ രണ്ടായിരത്തിൽ താഴെ കിച്ചൻ ബിന്നുകൾ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ എന്നും കരാർ പ്രകാരം വിതരണം ചെയ്യേണ്ട അൻപത്തിയേട്ടായിരം ബിന്നുകളുടെ തുക എവിടെപ്പോയെന്നും തെളിവുകൾ നിരത്തിരാജീവ്‌ ചന്ദ്രശേഖർ ചോദിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News