മുഖ സൗന്ദര്യത്തിനും ചർമ്മ സംരക്ഷണത്തിനും കഞ്ഞിവെള്ളം

നിങ്ങൾ ചർമ്മ സംരക്ഷണത്തിനുള്ള വഴികൾ തേടുകയാണെങ്കിൽ കഞ്ഞിവെള്ളം കളയേണ്ട. ചർമ്മത്തിന് തിളക്കം നൽകാൻ സഹായകമാകുന്ന ഘടകങ്ങൾ കഞ്ഞിവെള്ളത്തിൽ ഉണ്ട്. കൊളാജൻ വർദ്ധിപ്പിക്കുന്നതിലും സ്വാഭാവിക സൺസ്‌ക്രീനായി പ്രവർത്തിക്കുന്നതിലും കഞ്ഞിവെള്ളം സഹായിക്കും.

കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള സിംപിള്‍ ഫേഷ്യല്‍ മാസ്‌ക് കൊണ്ട് ചര്‍മത്തിനുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ഇതിന് പ്രത്യേകിച്ച് ചിലവുമില്ല. വീട്ടില്‍തന്നെ ലഭിയ്ക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ഈ കഞ്ഞിവെളളം ഫേഷ്യല്‍ നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. വെയിലില്‍ പോയി വരുമ്പോള്‍ ചര്‍മത്തിനുണ്ടാകുന്ന ടാനും ഇതുപോലെയുളള ഇന്‍ഫ്‌ളമേഷനുകളും മാറാന്‍ ഇതേറെ നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന നീര്‍ക്കെട്ടും മറ്റും വെയിലില്‍ പോയി വരുമ്പോള്‍ ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നമാണ്. വെയിലും പൊടിയും ഏറ്റുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹരിയ്ക്കാന്‍ കഞ്ഞിവെളളം നല്ലതാണ്.
പാല്‍പ്പാട

ചര്‍മത്തില്‍ കഞ്ഞിവെളളം വെറുതേ പുരട്ടിയാല്‍ മതി. ഇതുതന്നെ കാര്യമായ ഗുണം ലഭിയ്ക്കും. ചര്‍മത്തില്‍ കഞ്ഞിവെള്ളം അലര്‍ജിയുണ്ടോയെന്ന് നോക്കിയ ശേഷം ഇത് പുരട്ടാം. ഇത് പുളിപ്പിച്ചോ അല്ലാതെയോ പുരട്ടാം. കഞ്ഞിവെള്ളം മാറ്റി രണ്ടുമണിക്കൂര്‍ വച്ചാല്‍ അടിയിലെ സ്റ്റാര്‍ച്ച് ഭാഗം മുഖത്ത് പുരട്ടാം. ഇത് അല്‍പം കഴിഞ്ഞാല്‍ കഴുകാം. ഇത് കഞ്ഞിവെള്ളം മാത്രമായി ചേര്‍ക്കാം. ഇതല്ലെങ്കില്‍ കഞ്ഞിവെള്ളവും പാല്‍പ്പാടയും ചേര്‍്ത്ത് ഉപയോഗിയ്ക്കാം. പാല്‍പ്പാട ഇഷ്ടമില്ലാത്തവരെങ്കില്‍ പപ്പായ പഴുത്തത് ചേര്‍ത്ത് പുരട്ടാം. ഇതല്ലെങ്കില്‍ തൈരോ ഓട്‌സ് പൊടിച്ചതോ ചേര്‍ത്ത് ഉപയോഗിയ്ക്കാം.
തേനും കറ്റാർവാഴയും

തേനും കറ്റാർ വാഴ ജെല്ലും ചേർത്ത് പോഷകപ്രദമായ ഫേസ് മാസ്ക്കായി കഞ്ഞിവെള്ളം ഉപയോഗിക്കാം. ഈ മിശ്രിതം, ചർമ്മം വരണ്ടുപോകുന്നത് കുറയ്ക്കാനും, വീക്കം കുറയ്ക്കാനും, നേർത്ത വരകൾ കുറയ്ക്കാനും നിങ്ങളെ സഹായിക്കും. 15-20 മിനിറ്റ് വെച്ച ശേഷം കഴുകി കളയാം. ഈർപ്പമുള്ളതും തിളങ്ങുന്നതുമായ നിറം നിങ്ങൾക്ക് ലഭിക്കും.
കൊളാജന്‍ ഉല്‍പാദനത്തിന്

ചര്‍മത്തിനുണ്ടാകുന്ന വരണ്ട സ്വഭാവം മാറാന്‍ ഇതേറെ നല്ലതാണ്. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതിനാല്‍ തന്നെ ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ മികച്ചതാണ് കഞ്ഞിവെള്ളം. ചര്‍മത്തില്‍ ചുളിവുകളും വരകളും വരുന്നത് തടയാന്‍ ഇതേറെ ഗുണകരമാണ്. ചര്‍മത്തിന് പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ വെളുപ്പു നിറം നല്‍കുന്ന ഒന്നാണിത്. ചര്‍മത്തിലെ ചെറിയ സുഷിരങ്ങളിലുണ്ടാകുന്ന വലച്ചില്‍ ഇത് ഇല്ലാതാക്കുന്നു. ഇതെല്ലാം ചര്‍മത്തിന് നല്ലതാണ്.
ഏത് പ്രായക്കാര്‍ക്കും

ഇത് മഞ്ഞുകാലത്ത് ചര്‍മത്തിലുണ്ടാകുന്ന വലിച്ചിലും അസ്വസ്ഥതയും വരണ്ട സ്വഭാവവും മാറാന്‍ സഹായിക്കുന്നു. മാത്രമല്ല, വേനല്‍ക്കാലത്ത് വെയിലിലും മറ്റും പോയി വന്നാല്‍ ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകളും ചൊറിച്ചിലും ടാനുമെല്ലാം മാറാനും ഇതേറെ നല്ലതാണ്. ഏതുതരം ചര്‍മത്തിനും ഇതേറെ ഉപകാരപ്രദമാണ്. ആഴ്ചയില്‍ എത്ര ദിവസം വേണമെങ്കിലും ഏത് പ്രായക്കാര്‍ക്കും
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.