പാച്ചല്ലൂർ കുമിളി നഗറിൽ ക്രിസ്മസ്-പുതുവത്സര ആഘോഷവും കൗൺസിലർമാർക്ക് സ്വീകരണവും

 പാച്ചല്ലൂർ കുമിളി നഗറിൽ ക്രിസ്മസ്-പുതുവത്സര ആഘോഷവും കൗൺസിലർമാർക്ക് സ്വീകരണവും

പാച്ചല്ലൂർ:

കുമിളി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും ജനപ്രതിനിധികൾക്കും പ്രതിഭകൾക്കുമുള്ള സ്വീകരണവും സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് അസോസിയേഷന്റെ പുതിയ വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു.

വെള്ളാർ വാർഡ് കൗൺസിലർ സത്യവതി, തിരുവല്ലം വാർഡ് കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം സത്യജിത്‌റായ് അവാർഡ് ജേതാവും സംവിധായകനുമായ കുമിളിനഗർ നിവാസി സുനിൽ ദത്ത് സുകുമാരനും പ്രത്യേക സ്വീകരണം നൽകി. സംസ്ഥാനതല കായിക മത്സരങ്ങളിൽ മെഡൽ നേടിയവരെയും വിവിധ മേഖലകളിൽ തിളങ്ങിയ മറ്റ് പ്രമുഖരെയും ചടങ്ങിൽ പ്രശംസിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.

വെബ്സൈറ്റ് ഉദ്ഘാടനം

തിരുവനന്തപുരം ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. ജയകുമാർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. നഗരവാസികളുടെ ദീർഘകാലമായുള്ള ആഗ്രഹമായിരുന്ന കുമിളി നഗർ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ഡിജിറ്റൽ യുഗത്തിൽ അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഈ വെബ്സൈറ്റ് സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നേതൃത്വം

അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുമേഷ് കുമാർ സ്വാഗതവും രതീഷ് ബി. ആർ കൃതജ്ഞതയും അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സിജു , രക്ഷാധികാരി പാച്ചല്ലൂർ അശോകൻ എന്നിവർ ആശംസകൾ നേർന്നു.

രാമചന്ദ്രൻ കുമിളി, ഫസീല, പാച്ചല്ലൂർ സുരേഷ്‌കുമാർ, മാമ്മൂട് സുരേഷ്, കുമിളി മുരുകൻ, നിയാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News