പുതുവർഷത്തിൽ അതിഥിയായി പൗർണ
തിരുവനന്തപുരം
പുതുവത്സരത്തിൽ അമ്മത്തൊട്ടിലിന്റെ സംരക്ഷണയിലേക്ക് പുതിയ അതിഥിയായി പൗർണയെത്തി. ശനിയാഴ്ച രാത്രി എട്ടിന് ലഭിച്ച പെൺകുഞ്ഞിന് ഏകദേശം 10 ദിവസം പ്രായമുണ്ട്. പ്രാഥമിക പരിശോധനകൾക്കുശേഷം ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൗർണ എന്ന് പേരിട്ട് കുഞ്ഞിന്റെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ഉണ്ടെങ്കിൽ അടിയന്തിരമായി ബന്ധപ്പെടണമെന്ന് സംസ്ഥാനശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു. സെപ്തംബർ മുതൽ ഇതുവരെ 30 കുട്ടികളാണ് സമിതിയുടെ സംരക്ഷണയിലേക്ക് എത്തിയത്.
