സഹകരണ ബാങ്കുകളിൽ 109 ഒഴിവ്
സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള 109 ഒഴിവിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 22. www.cseb.kerala.gov.in ൽ ഒറ്റത്തവണ രജിസ്ട്രേഷനുശേഷം സ്വന്തം പ്രൊഫൈൽവഴി അപേക്ഷിക്കണം . ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരമാണ് നിയമനം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക
