പാച്ചല്ലൂർ കുമിളി നഗർ റസിഡന്റ്സ് അസോസിയേഷൻ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
പാച്ചല്ലൂർ:
കുമിളി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര ആഘോഷ ചടങ്ങിൽ ജനപ്രതിനിധികൾക്കും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കും ഹൃദ്യമായ സ്വീകരണം നൽകി.
വെള്ളാർ വാർഡ് കൗൺസിലർ സത്യവതി, തിരുവല്ലം വാർഡ് കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം സത്യജിത്‌റായ് അവാർഡ് ജേതാവും സംവിധായകനുമായ കുമിളിനഗർ നിവാസി സുനിൽ ദത്ത് സുകുമാരനും സ്വീകരണം നൽകി. സംസ്ഥാനതല കായിക മത്സരങ്ങളിൽ മെഡൽ നേടിയവരെയും വിവിധ മേഖലകളിൽ തിളങ്ങിയ മറ്റ് പ്രമുഖരെയും ചടങ്ങിൽ പ്രശംസിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ. ജയകുമാർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൗൺസിലർമാരെ കൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും, സംസ്ഥാനതലത്തിൽ നടന്ന കായിക മത്സരങ്ങളിൽ മെഡൽ ജേതാക്കളായവരെയും ആദരിക്കുകയുണ്ടായി.നഗരവാസികളുടെ ചിരകാല സ്വപ്നമായ കുമിളി നഗറിന്റെ വെബ്സൈറ്റ് ആർ.എം.ഒ ഡോ. ജയകുമാർ ഉൽഘാടനം ചെയ്തു .
അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി സുമേഷ് സ്വാഗതവും രതീഷ് ബി. ആർ കൃതജ്ഞതയും രേഖപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഷാജൻ , അസോസിയേഷൻ രക്ഷാധികാരി പാച്ചല്ലൂർ അശോകൻ, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുമിളി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
