വാഹനാപകടങ്ങളിൽ ആദ്യ മൂന്ന് ദിവസം സൗജന്യ ചികിത്സ

 വാഹനാപകടങ്ങളിൽ ആദ്യ മൂന്ന് ദിവസം സൗജന്യ ചികിത്സ

വാഹനാപകടങ്ങളില്‍പ്പടുന്നവര്‍ക്ക് ആദ്യത്തെ മൂന്നുദിവസത്തെ സൗജന്യചികിത്സ ഉടനെ നടപ്പില്‍ വരുമെന്ന് കേന്ദ്ര റോഡ്ഗതാഗത ഹൈവേമന്ത്രാലയം.

മോട്ടോര്‍ വാഹന നിയമങ്ങളിലെ പുതിയ ഭേദഗതികള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് 2024 മാര്‍ച്ചോടെ നടപ്പാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവെ മന്ത്രാലയം സെക്രട്ടറി അനുരാഗ്ജെയിന്‍ അറിയിച്ചു.

അപകടം നടന്ന ഉടനെയുള്ള ആദ്യ ഒരുമണിക്കൂര്‍ പരിക്കറ്റര്‍ക്ക് അടിയന്തിര വൈദ്യസഹായം സൗജന്യമായി നല്‍കണമെന്ന വ്യവസ്ഥയാണ് ഇതിലൂടെ നടപ്പാകുന്നത്.
മോട്ടോര്‍ വാഹന ഭേദഗതിനിയമം162(1)ലാണ് ഇത് വ്യക്തമാക്കുന്നത്, ചികിത്സക്കുവേണ്ടി വരുന്ന ചിലവ് അതാത് സംസ്ഥാനങ്ങളിലെ ജനറല്‍ ഇന്‍ഷുറന്‍സ് സേവനദാദാക്കളായ കമ്പനികള്‍ നല്‍കണം ഇതിന് വേണ്ടപദ്ധതി രൂപരേഖകള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കണമെന്ന് നിയമഭേദഗതിയില്‍ പറയുന്നു. അപകടം നടന്ന ആദ്യമണിക്കൂര്‍ മുതലുള്ള 72മണിക്കൂര്‍ വരെയുള്ള ചിലവിന്‍റെ തുകയാണ് ഇന്‍ഷുറസ് കമ്പനികള്‍ വഹിക്കേണ്ടത്. ആഗോളതലത്തില്‍ ഏറ്റവുംകൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യം ഇന്ത്യയാണ് അതിനാല്‍ 2030 ഓടെ റോഡപകടങ്ങള്‍ പകുതിയെങ്കിലും കുറക്കാനാണ് മന്ത്രായത്തിന്‍റെ തീരുമാനം.
അപകടത്തില്‍ പരിക്കേള്‍ക്കുന്നവര്‍ക്ക് അപകടംനടന്ന സ്ഥലത്തിന് ഏറ്റവുമടുത്തുള്ള ആശുപത്രികളില്‍ സൗജന്യചികിത്സ ഉറപ്പാക്കണ്മെന്ന് സുപ്രീംകോടതി നേരത്തെ ആവശ്യപ്പട്ടിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News