കോഹ്‌ലിയുടെ സെഞ്ചുറി ചരിത്രമായി

 കോഹ്‌ലിയുടെ സെഞ്ചുറി ചരിത്രമായി

കൊൽക്കത്ത: ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിൽ വീരേതിഹാസം രചിച്ച് വിരാട് കോഹ്ലിയും ടീം ഇന്ത്യയും. ലോകകപ്പിൽ തുടർച്ചയായ എട്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. ഈ ലോകകപ്പിൽ മികച്ച ഫോമിൽ കളിച്ച ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർത്താണ് ഇന്ത്യയുടെ ഉജ്ജ്വല വിജയം. ഇന്ത്യ ഉയർത്തിയ 327 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 83 റൺസിന് പുറത്തായി. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെയും അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വൻ വിജയം സമ്മാനിച്ചത്.ടൂർണമെന്റിൽ മിന്നും ഫോമിലായിരുന്ന ടെംബ ബാവുമായും കൂട്ടരും ഇന്ത്യൻ സ്‌പിന്നർമാർക്ക് മുന്നിൽ മുട്ടുമടക്കി. പിറന്നാൾ ദിനത്തിൽ സെഞ്ചുറി നേടിഇതിഹാസ താരം സച്ചിന്റെ ഏകദിന റെക്കോർഡിനൊപ്പമെത്തിയ കോഹ്ലി തന്റെ ക്ലാസ് എന്തെന്ന് തെളിയിച്ച ദിനം കൂടിയായിരുന്നു ഇന്ന്. 

ഇന്ത്യക്കെതിരെ 327 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒരൊറ്റ ബാറ്ററെയും നിലയുറപ്പിക്കാൻ ബൗളർമാർ അനുവദിച്ചില്ല. പതിനാല് റൺസെടുത്ത മാർക്കോ യൻസനാണ് അവരുടെ ടോപ് സ്‌കോറർ. നാല് താരങ്ങൾക്ക് മാത്രമേ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ളൂ. 

ഇന്ത്യയ്ക്ക് വേണ്ടി സ്‌പിന്നർ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി രണ്ട് വിക്കറ്റുമായി മികവ് തുടർന്നു. കുൽദീപും രണ്ട്‌ വിക്കറ്റ് നേടി. ഇന്നത്തെ പ്രകടനത്തോടെ ഷമിയുടെ വിക്കറ്റ് നേട്ടം പതിനാറായി ഉയർന്നു. കേവലം നാല് മത്സരങ്ങളിൽ നിന്നാണ് ഷമി ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ശ്രദ്ധേയം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News