വിയ്യൂർ ജയിലിൽ സംഘർഷം

തൃശൂർ :അതീവ സുരക്ഷാ ജയിലായ വിയ്യൂരിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്ച രണ്ടു മണിയോടുകൂടിയാണ് സംഭവം രൂക്ഷമായതു്.ഉച്ച ഭക്ഷണ സമയത്ത് തടവുകാർ ഒന്നടങ്കം സംഘടിച്ചു . ചന്ദ്രശേഖരൻ വധക്കേസ്റ്റ് പ്രതിയായ കൊടി സുനിയുടെ നേതൃത്വത്തിൽ ജയിലിലെ ടെലഫോൺ ബൂത്ത് അടിച്ചു തകർത്തു. സംഘർഷത്തിൽ പരിക്കേറ്റ ജീവനക്കാരും തടവുപുള്ളികളും തൃശൂർ മെഡിക്കൽ ക്കോളേജിൽ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് നിന്നും വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയ കൊലപാതക കേസ് പ്രതി കാട്ടുണ്ണി രഞ്ജിത്താണ് വധഭീഷണി മുഴക്കി കലാപത്തിന് തുടക്കമിട്ടത്. ഉദ്യോഗസ്ഥരെ ഇരുമ്പ് വടി കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. പിന്നാലെ കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘം ഗാർഡ് റൂം അടിച്ച് തകർത്തു. കസേരകളും മേശയും ഫോണും വയർലെസ് ഉപകരണങ്ങളും ടെലഫോൺ ബൂത്തും ഉൾപ്പെടെ ജയിലിലെ പല വസ്തുക്കളും തകർത്തു


