അമീബിക്ക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്:
സ്വാകാര്യ ആശു പത്രിയിൽ ചികിത്സയിലായിരുന്ന തിക്കോടി പള്ളിക്കര സ്വദേശിയായ 14 കാരന് അമീബിക്ക് മസ്തിഷ്ക്കജ്വരം സ്ഥിരീകരിച്ചു. സ്രവ സാമ്പിൾ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കീഴൂർ തെരുവിലെ കാട്ടുകുളത്തിൽ കുളിച്ച രണ്ടു കുട്ടികൾക്കാണ് ജ്വരം സ്ഥരീകരിച്ചത്. ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് രോഗമില്ലെന്ന് കണ്ടെത്തി.കുളത്തിലെ വെള്ളം പരിശോധിച്ചതിൽ മസ്തിഷ്കജ്വരത്തിന് കാരണമാകുന്ന നഗ്ലേറിയ ഫൗലേറി എന്ന അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തി. കുളത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.