ഇന്ത്യ – ബംഗ്ലാദേശ് ഒന്നാം ട്വന്റി 20 ഇന്ന്
ഗ്വാളിയർ:
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി 20 ഇന്ന്. ഗ്വാളിയറാണ് വേദി. സച്ചിൻ ടെൻഡുൽക്കർ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ഈ വേദിയിൽ 14 വർഷത്തിനു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് എത്തുന്നത്. ക്യാപ്ടൻ സൂര്യകുമാർ യാദവിനു കീഴിൽ ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരക്കും. രാത്രി 7.30 നാണ് കളി. മലയാളി താരം സഞ്ജു സാംസണാണ് ശ്രദ്ധാകേന്ദ്രം. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ വിശ്വാസം നേടിയെടുക്കാൻ സഞ്ജുവിന് കഴിയുമോ എന്നതാണ് കാത്തിരിക്കുന്ന കാര്യം. ഓപ്പണറുടെ വേഷത്തിലായിരിക്കും സഞ്ജു എത്തുന്നത്. ടെസ്റ്റ് പരമ്പരയിൽ സമ്പൂർണമായി പരാജയപ്പെട്ട ബംഗ്ലാദേശ് പരിചയ സമ്പത്തുള്ള നിരയുമാണ് എത്തുന്നത്.