കേരള സ്കൂൾ കായികമേള- തിരുവനന്തപുരം മുന്നിൽ

കൊച്ചി:

കായിക മേളയിൽ ഗെയിംസ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ തിരുവനന്തപുരം കുതിപ്പ് തുടങ്ങി. ഗെയിംസ് മത്സരങ്ങൾ പകുതി പൂർത്തിയായപ്പോൾ തിരുവനന്തപുരം 687 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. 373 പോയിന്റുമായി തൃശൂർ തൊട്ടുപിന്നിലുണ്ട്. നീന്തലിലും തലസ്ഥാന ജില്ല തന്നെ ഒന്നാമത്. 17 സ്വർണമടക്കം 138 പോയിന്റ്. എറണാകുളം 41 പോയിന്റുമായി രണ്ടാമതാണ്. ആദ്യ ദിവസം ഏഴ് റെക്കോഡുകൾ പിറന്നു.അത്‌ലറ്റിക്സ് വ്യാഴാഴ്ച തുടങ്ങും. തിരുവനന്തപുരത്തിന് 64സ്വർണമെഡലും കോഴിക്കോടിന് 35 മാണ്.