കോഴിക്കോട് എൻഐടി കാമ്പസിൽ വിദ്യാർത്ഥി ഹോസ്റ്റലിൻ്റെ ഏഴാം നിലയിൽനിന്നും ചാടി മരിച്ചു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) യിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. കാമ്പസിനുള്ളിലെ കെട്ടിടത്തിൽ നിന്നാണ് വിദ്യാർത്ഥി ചാടിയത്.
മുംബൈ സ്വദേശിയായ യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെ ഹോസ്റ്റലിൻ്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്.
ഇതിന് മുൻപും ഈ ഹോസ്റ്റലിൽ സമാനമായ ആത്മഹത്യാ നടന്നിട്ടുണ്ട് . കഴിഞ്ഞ വർഷം ഫെബ്രുവരി 15 ന് നാലാം സെമസ്റ്റർ ബിടെക് (ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്) വിദ്യാർത്ഥിയായിരുന്ന പശ്ചിമ ബംഗാളിലെ ബർധമാൻ ജില്ല സ്വദേശി നിതിൻ ശർമ്മ (20) ആറാമത്തെ നിലയിൽ നിന്നും ചാടി മരിച്ചിട്ടുണ്ട് .
