ജാർഖണ്ഡ് മുഖ്യമന്ത്രി വിശ്വാസവോട്ടു നേടി

ന്യൂഡൽഹി:
ജെഎംഎം-ആർജെഡി -കോൺഗ്രസ് സഖ്യത്തിലെ 47 എം എംഎൽഎമാർ സർക്കാരിനെ അനുകൂലിച്ച് വോട്ടുചെയ്തതോടെ ചംപൈ സോറൻ സഭയിൽ വിശ്വാസവോട്ട് നേടി. എൻഡിഎയുടെ 29 പേർ വിശ്വാസപ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ഇ ഡി കസ്റ്റഡിയിലുള്ള മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനും സഭയിലെത്തി.ആരോഗ്യപ്രശ്നങ്ങൾ മൂലം ജഎംഎം അംഗം രാംദാസ് സോറൻ, ബിജെപിയുടെ ഇന്ദ്രജിത് മഹാതോ തുടങ്ങിയവർ സഭയിലെത്തിയില്ല. പുതിയ സർക്കാരിന്റെ ആദ്യ സഭയെ ഗവർണർ സി പി രാധാകൃഷ്ണൻ അഭിസംബോധന ചെയ്തപ്പോൾ ജെഎംഎ അംഗങ്ങൾ പ്രതിഷേധിച്ചു. തന്റെ പേരിലുണ്ടെന്ന് ഇ ഡി അവകാശപ്പെടുന്ന ഭൂമി കാട്ടിത്തന്നാൽ രാഷ്ട്രീയവും ജാർഖണ്ഡും വിടാമെന്ന് ഹേമന്ദ് സോറൻ നിയമസഭയിൽ പ്രസ്താവിച്ചു. ഭാരത് ജോഡോ ന്യയ് യാത്ര റാഞ്ചിയിൽ എത്തിയതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹേമന്ദ് സോറന്റെ ഭാര്യ കൽപ്പനയെ സന്ദർശിച്ച് പിന്തുണയറിയിച്ചു.

