ടൈറ്റാനിക്കിലെ ക്യാപ്റ്റൻ ബെർണാഡ് അന്തരിച്ചു
ലണ്ടൻ:
ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് തുടങ്ങിയ സിനിമകളിലൂടെ ലോകപ്രശസ്തനായ ബ്രിട്ടീഷ് താരം ബെർണാഡ് ഹിൽ (79) അന്തരിച്ചു. ഞായറാഴ്ച രാവിലെയാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ലൂ കോൾസൺ അറിയിച്ചു. 1997ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം ടൈറ്റാനിക്കിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചതു്. ലോർഡ് ഓഫ് ദി റിങ്സിൽ കിങ് തിയോഡെന്റെ വേഷത്തിലും ശ്രദ്ധേയനായി. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധിയിൽ (1982) അഭിനയിച്ചിട്ടുണ്ട്. 1973 ൽ ബിബിസിയുടെ ബോയ്സ് ഫ്രം ദ ബ്ളാക് സ്റ്റഫ് എന്ന ടെലിവിഷൻ സീരീസിലൂടെയായിരുന്നു തുടക്കം.